ഇത് രാത്രിയുടെ അന്ധകാരമോ അതൊ നിന്റെ അഴിഞ്ഞ കാര്‍കൂന്തലൊ..
ഇതു നിലാവോ അതോ നിന്‍ കണ്‍കളിലെ തിളക്കമോ
ഇതു റോസാപ്പൂവിതളൊ നിന്‍ പൂങ്കവിളോ...
ഇതു മുല്ലപ്പൂഗന്ധമോ നിന്‍ സുഗന്ധമോ...
ഇതു എന്റെ നിഴലോ അതോ നിന്‍ സാന്നിധ്യമോ..
എനിക്കറിയാം നീ എന്റെ വര്‍ത്തമാനകാലത്തിലില്ല...
പക്ഷെ..
നിന്റെ സാന്നിദ്ധ്യം അതു ഞാനറിയുന്നു..
എന്റെ പാദങ്ങളില്‍ നിന്‍ പാദസ്പര്‍ശമുണ്ട്,
എന്റെ തലമുടികളില്‍ നിന്റെ കരചലനമുണ്ട്,
എന്റെ കൈപ്പത്തികളില്‍ നിന്‍ കണ്‍ ഇമകളിലെ നനവുണ്ട്....
എങ്കിലും നീ ഇപ്പോള്‍ ഒരു സ്വപ്നമാകുന്നു...
നീ എന്റെ ഓര്‍മ്മകളിലെ ഓര്‍മ്മകളാണ്...
എന്റെ മൌനത്തിലെ നിശബ്ദതയാണ്...
എന്റെ മന്ദഹാസത്തിലെ പുഞ്ചിരിയാണ്...
നീ എന്റെ മനസ്സിന്റെ വികാരമാണ്, തുടിപ്പാണ്...
നിന്റെ പുഞ്ചിരികള്‍ എന്റെ നാഴികകളെ ക്ഷണങ്ങളാക്കിയിരുന്നു..
നിന്റെ ഓര്‍മ്മകള്‍ എന്റെ നിമിഷങ്ങളെ ദിവസങ്ങളാക്കിയൊ,,,അതൊ..
എന്റെ ദിവസങ്ങളെ നിമിഷങ്ങളാക്കിയൊ...
നിന്റെ സന്നിധ്യമെന്ന വീഞ്ഞു,അതെന്നെ ഉന്മത്തനാക്കിയിരുന്നു...
ഹേ നിമിഷമേ ...... ഞാന്‍ അവളേ സ്നേഹിക്കുന്നു..
എന്റെ മനസ്സിലെ ചിന്തകള്‍ അണയുംവരെ അവളെ ഞാന്‍ പ്രണയിക്കും...
Tuesday, January 15, 2008
ചുമ്മാ
ശിശിരത്തില്‍ മഹാഗണി
പൊഴിക്കും ഇലകള്‍തന്‍
ഇടയില്‍ ഞാന്‍ ആദ്യമായ് കണ്ടുനിന്‍ മുഖം
പടവുകളൊന്നൊന്നായ് ഇറങ്ങിയപ്പോള്‍
കണ്ടു ഞാന്‍
നിന്‍ ദാഹാര്‍ത്തമാം നയനങ്ങള്‍
നാല്‍ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിയപ്പ്ലോള്‍
അറിഞ്ഞു ഞാന്‍ നിന്‍ മനം
അറിയാം എനിക്കറിയാം
നിന്‍ പകല്‍ക്കിനാവുകള്‍
ഇനിയുമെന്തിനു നീ
ഒളിക്കുന്നു എന്‍ പ്രിയസഖി..
അതെ..നിനക്കായി തുടിക്കുവാന്‍
തുടങ്ങുകയായ് എന്‍ മനം
ഒഴുകുവാന്‍ തുടങ്ങുകയായി
നിന്‍ ഓര്‍മ്മകള്‍ എന്‍ സിരകളില്‍
എന്റെ സ്വപ്നങ്ങള്‍ പങ്കുവെച്ചീടുവാന്‍
ക്ഷണിക്കയായി നിന്നെ,
അറിയുക എന്നെ അറിയുക നീ
നിന്‍ സമ്മതം നീയറിയിച്ചീടുക......
പൊഴിക്കും ഇലകള്‍തന്‍
ഇടയില്‍ ഞാന്‍ ആദ്യമായ് കണ്ടുനിന്‍ മുഖം
പടവുകളൊന്നൊന്നായ് ഇറങ്ങിയപ്പോള്‍
കണ്ടു ഞാന്‍
നിന്‍ ദാഹാര്‍ത്തമാം നയനങ്ങള്‍
നാല്‍ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിയപ്പ്ലോള്‍
അറിഞ്ഞു ഞാന്‍ നിന്‍ മനം
അറിയാം എനിക്കറിയാം
നിന്‍ പകല്‍ക്കിനാവുകള്‍
ഇനിയുമെന്തിനു നീ
ഒളിക്കുന്നു എന്‍ പ്രിയസഖി..
അതെ..നിനക്കായി തുടിക്കുവാന്‍
തുടങ്ങുകയായ് എന്‍ മനം
ഒഴുകുവാന്‍ തുടങ്ങുകയായി
നിന്‍ ഓര്‍മ്മകള്‍ എന്‍ സിരകളില്‍
എന്റെ സ്വപ്നങ്ങള്‍ പങ്കുവെച്ചീടുവാന്‍
ക്ഷണിക്കയായി നിന്നെ,
അറിയുക എന്നെ അറിയുക നീ
നിന്‍ സമ്മതം നീയറിയിച്ചീടുക......
Wednesday, November 14, 2007
ഞാനൊ...നീയൊ...നമ്മളോ....
എവിടെ, എങ്ങനെ, എന്തായി...എന്തിനായാണു നമ്മള്‍ ജീവിക്കുന്നത്... എത്ര അടുത്തിട്ടും എല്ലാവരും തമ്മില്‍ എന്തകലമാണ്..എന്നും കണ്ടാല്‍ ചിരിക്കുന്ന ആളിന്റെ മുഖത്തു ഒന്ന് ആത്മാര്‍ഥമായൊന്നു നോക്കുവാന്‍ പൊലും നമ്മള്‍ മറന്നുപോകുന്നു... അഥവാ മടിച്ചു പോകുന്നു...
നമ്മുടെ ചിരികള്‍ നമ്മെമാത്രം സന്തോഷിപ്പിക്കനുള്ളവയാകുന്നു...
നമ്മുടെ ലോകം സര്‍വ്വസജ്ജീകരണങ്ങളോടും കൂടി ചെറുതാവുകയാണ്, അതിലും വേഗം നമ്മുടെ മനസ്സും ചെറുതാവുകുന്നു...
നമ്മുടെ സമീപത്തു, ശ്വാസത്തില്‍ തേങ്ങലുകള്‍ ഒളിപ്പിക്കുവന്‍ ശ്രെമിക്കുന്നവര്‍ എത്രമാത്രമാണുള്ളത്...അവരില്‍ ഒരാള്‍ക്കുപോലും ഒരു നോട്ടം, ഒരു സ്വാന്തനനോട്ടമെങ്കിലും സമ്മാനിക്കാന്‍ നാം മറക്കുന്നു...നമ്മുക്ക് സമയമില്ലതാകുന്നു.....
നമ്മുടെ യാത്രയും അതിലേക്കുതന്നെ എന്നറിഞ്ഞോണ്ടുതന്നെ, നാമും ഓടുകയാണ്...
അതില്‍നിന്നും അകലേക്കൊ, അതൊ അടുത്തേക്കൊ, ആര്‍ക്കറിയാം......
ചുരുങ്ങിയപക്ഷം എനിക്കെങ്കിലും മാറാന്‍ സാധിച്ചിരുന്നെങ്കില്‍....എന്തുകൊണ്ടില്ല??
നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ കൂട്ടില്‍ സ്വയം ബന്ധനസ്ഥനായിരിക്കുകയാണ്.....സ്വപ്നങ്ങള്‍ വെറും സ്വപ്നങ്ങള്‍ മാത്രമാണ്, ഈ യാഥാര്‍ത്ത്യം തൊട്ടറിയുംപോള്‍ പോലും, ഞാന്‍ സ്വപ്നത്തിലാകുന്നതെന്തുകൊണ്ടാവാം... ഒരു പക്ഷെ, സമൂഹവും ബന്ധങ്ങളും കൂടി തീര്‍ത്ത അച്ചില്‍ വളരുവാന്‍ വിധിക്കപ്പെട്ടവനായതുകൊണ്ടാവാം....അതില്‍ ഞാന്‍ വളരുകയാണ്, എന്നെ തീര്‍ത്ത സമൂഹത്തിനൊ, ബന്ധങ്ങള്‍ക്കൊ, യാതൊരു പ്രയോജനവുമില്ലാതെ...ഞാന്‍ മാത്രം വളരുകയാണ്...
അതെ ഞാന്‍ .....എവിടെ നോക്കിയാലും എന്നെ പൊലെ കുറെ ഞാന്‍ മാത്രം.... ഈ ഞാന്‍ ശരിക്കും എന്താണ്...ഈ ഞാനിനു “നീ” ഇല്ലതെ നിലനില്‍പ്പുണ്ടോ....
അപ്പോള്‍ ‘ഞാനൊ’, ‘നീ’ യോ അല്ല..... “നമ്മള്‍” ആണു ശരി.....
എല്ല്ല്ലാം വെള്ളപ്പേപ്പറുകളീല്‍ എഴുതിവയ്ക്കുക മാത്രമേ ഞാന്‍, അല്ല നമ്മള്‍ ചെയ്യുന്നൊള്ളു....
ഇനി, ഇനി മുതലെങ്കിലും നമ്മള്‍, ചുരുങ്ങിയപക്ഷം ഞാനെങ്കിലും നമ്മളാകണം....
കടമകളുടെ നിര്‍വ്വഹണം മാത്രമല്ല മനുഷ്യജീവിതം.....മനുഷ്യനു ഒരു ഹൃദയമുണ്ട്....ആ ഹൃദയത്തിനു കൂട്ട് മറ്റൊരു ഹൃദയം മാത്രമാണ്......ഒരു ഹൃദയം മനസ്സിലാക്കേണ്ടതു മറ്റൊരു ഹൃദയത്തിന്റെ വികാരമാണ്...........നീ നിന്റെ കടമ നിര്‍വ്വഹിക്കുംപോള്‍ ‘നീ’ നീയകുന്നതെയുള്ളു......നീ ഒരു മനുഷ്യനാകണമെങ്കില്‍ നിന്റെ ഹൃദയത്തിന്റെ വികാരങ്ങളെ മാനിക്കുവാന്‍ പഠിക്കു.....
കാരണം നിന്റെ ഹൃദയം നിര്‍മ്മലമാണു...
അതിനു അതിന്റെ ആയുസ്സുറ്റും വരെ അശുദ്ധിയെ സ്വീകരിച്ചു, ശുദ്ധി കൊടുക്കുവനേ അറിയൂ.... അഥവാ വേദന സ്വീകരിച്ചു പുഞ്ചിരി നല്‍കുവാന്‍ മാത്രം...........
ചുമ്മാ....
മനസ്സില്‍ വിരിയുന്ന പദങ്ങളുടെ തുടര്‍ച്ചയാകാം എന്റെ പ്രശ്നം..
കണ്ണുകള്‍ കഥ പറഞ്ഞിട്ടും, കാറ്റ് പലവട്ടം അതെറ്റുപാടിയിട്ടും,
ഇടനാഴികളുടെ നിശബ്ദതയില്‍ നിശ്വാസങ്ങളുടെ മര്‍മ്മരങ്ങള്‍
പലപ്പൊഴും വെന്‍ബി നിന്നിട്ടും, നമ്മളെന്തെ അതറിയാതെ പൊയി...
പലവട്ടം പാടി പഠിച്ചിട്ടും, മനസ്സുമറന്നൊരാരീരടികള്‍, അല്ല..
നഷ്ടസ്വര്‍ഗ്ഗത്തിലെക്കല്ല,
ഓര്‍മ്മപ്പുതപ്പിലെ ചൂടിലേക്കണു അവ എന്നെ നയിക്കുന്നതു...സുഖമുള്ള ചൂടിലേക്ക്...
പക്ഷെ...ഇപ്പൊഴും...
ഒരുവട്ടം കൂടിയാ മുഖമൊന്നു കാണുവാന്‍...
ഒരുവട്ടം കൂടിയാ മൊഴിയൊന്നു കേള്‍ക്കുവാന്‍....
അറിയതെ എന്‍ മനം കൊതിച്ചുപൊകുന്നു......
Subscribe to:
Posts (Atom)