Tuesday, January 15, 2008

“നിനക്കായി”

ഇത് രാത്രിയുടെ അന്ധകാരമോ അതൊ നിന്റെ അഴിഞ്ഞ കാര്‍കൂന്തലൊ..
ഇതു നിലാവോ അതോ നിന്‍ കണ്‍കളിലെ തിളക്കമോ
ഇതു റോസാപ്പൂ‍വിതളൊ നിന്‍ പൂങ്കവിളോ...
ഇതു മുല്ലപ്പൂ‍ഗന്ധമോ നിന്‍ സുഗന്ധമോ...
ഇതു എന്റെ നിഴലോ അതോ നിന്‍ സാന്നിധ്യമോ..
എനിക്കറിയാം നീ എന്റെ വര്‍ത്തമാനകാലത്തിലില്ല...
പക്ഷെ..
നിന്റെ സാന്നിദ്ധ്യം അതു ഞാനറിയുന്നു..

എന്റെ പാദങ്ങളില്‍ നിന്‍ പാദസ്പര്‍ശമുണ്ട്,
എന്റെ തലമുടികളില്‍ നിന്റെ കരചലനമുണ്ട്,
എന്റെ കൈപ്പത്തികളില്‍ നിന്‍ കണ്‍ ഇമകളിലെ നനവുണ്ട്....
എങ്കിലും നീ ഇപ്പോള്‍ ഒരു സ്വപ്നമാകുന്നു...
നീ എന്റെ ഓര്‍മ്മകളിലെ ഓര്‍മ്മകളാണ്...
എന്റെ മൌനത്തിലെ നിശബ്ദതയാണ്...
എന്റെ മന്ദഹാസത്തിലെ പുഞ്ചിരിയാണ്...
നീ എന്റെ മനസ്സിന്റെ വികാരമാണ്, തുടിപ്പാണ്...

നിന്റെ പുഞ്ചിരികള്‍ എന്റെ നാഴികകളെ ക്ഷണങ്ങളാക്കിയിരുന്നു..
നിന്റെ ഓര്‍മ്മകള്‍ എന്റെ നിമിഷങ്ങളെ ദിവസങ്ങളാക്കിയൊ,,,അതൊ..
എന്റെ ദിവസങ്ങളെ നിമിഷങ്ങളാക്കിയൊ...
നിന്റെ സന്നിധ്യമെന്ന വീഞ്ഞു,അതെന്നെ ഉന്മത്തനാ‍ക്കിയിരുന്നു...
ഹേ നിമിഷമേ ...... ഞാന്‍ അവളേ സ്നേഹിക്കുന്നു..
എന്റെ മനസ്സിലെ ചിന്തകള്‍ അണയുംവരെ അവളെ ഞാന്‍ പ്രണയിക്കും...

ചുമ്മാ

ശിശിരത്തില്‍ മഹാഗണി
പൊഴിക്കും ഇലകള്‍തന്‍
ഇടയില്‍ ഞാന്‍ ആദ്യമായ് കണ്ടുനിന്‍ മുഖം
പടവുകളൊന്നൊന്നായ് ഇറങ്ങിയപ്പോള്‍
കണ്ടു ഞാന്‍
നിന്‍ ദാ‍ഹാര്‍ത്തമാം നയനങ്ങള്‍
നാല്‍ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിയപ്പ്ലോള്‍
അറിഞ്ഞു ഞാന്‍ നിന്‍ മനം
അറിയാം എനിക്കറിയാം
നിന്‍ പകല്‍ക്കിനാവുകള്‍
ഇനിയുമെന്തിനു നീ
ഒളിക്കുന്നു എന്‍ പ്രിയസഖി..
അതെ..നിനക്കായി തുടിക്കുവാന്‍
തുടങ്ങുകയായ് എന്‍ മനം
ഒഴുകുവാന്‍ തുടങ്ങുകയായി
നിന്‍ ഓര്‍മ്മകള്‍ എന്‍ സിരകളില്‍
എന്റെ സ്വപ്നങ്ങള്‍ പങ്കുവെച്ചീടുവാന്‍
ക്ഷണിക്കയായി നിന്നെ,
അറിയുക എന്നെ അറിയുക നീ
നിന്‍ സമ്മതം നീയറിയിച്ചീടുക......