Friday, August 2, 2013

ഒരു ചെറിയ നേരമ്പോക്ക്

ചുമ്മാ ഒരു നേരം പോക്കിനെഴുതിയതാ..
ഇതു നമ്മുടെ
"ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമണം" ഗാനത്തിന്‍റെ ഈണത്തിന് ഒപ്പിച്ചു വായിക്കുക.

.......................................................
.......................................................

ചോറു തിന്ന വയറില്‍നിന്നൂയര്‍ന്നുവന്ന കാഹളം
ഉരുണ്ടുരുണ്ട്‌ കുഴലിലൂടെ അരിച്ചരിച്ചു കയറവേ
അടക്കുവിന്‍ കൂട്ടരെ
മണം വരുന്ന വായുകള്‍
ആയിരങ്ങള്‍ മൂക്കുപൊത്തി ഓടിതള്ളതിരിക്കുവാന്‍...

തിന്നു തീര്‍ക്കുവാന്‍ നമുക്ക് ഏറെയുണ്ട് ഹോട്ടലില്‍
എന്നുകരുതി വലിച്ചുവാരി തിന്നുവാന്‍ ഒരുങ്ങവേ
അറിയൂ നിന്‍റെ വയറിനെ
പാവം മിണ്ടാപ്രാണിയായി
ഇതെല്ലാം ഏറ്റെടുത്തു കര്‍മ്മനിരതനായവന്‍

അള്‍സറും പൈല്‍സും മാത്രം നിന്‍റെ ബാക്കി സ്വത്തുകള്‍
ബാക്കി ഗ്യാസും ദേഹനക്കെടും ആയി പുറകെ എത്തിടും
എന്തിനാണു കൂട്ടരെ
വെറുതെയി പൊല്ലാപ്പുകള്‍
തിന്നാനായി ജീവിക്കാതെ ജീവിക്കാനായി തിന്നു നീ.

Saturday, September 3, 2011

Sakhi

sakhi
nin chilankakal adiya thalathin ormayil
uruki uruki njan erinju
rithukkal palathum pozhinjittum
ne akale poyi marangittum
ennil ninte ormakalkkippozhum ethethra balyam
ninte kai mudrakalil korthittora mohangal
thalodalayi ne enne aniyacha velayil
ninte kankalil njan anchanam ezhuthumbo
en kailkal virachupoyathu njan ariyathe
parayathe paranga en ishtangal ellam
ne kavithayakkiyathum njan ariyathe

sakhi
ninnile nilakkatha natyathin bavangal
njan padatha pattinte eeradikalayiii
chare nin swaram kelkkuvanillenkilum
en meyyil nin sparshanam ariyunnillenkilum
ariyunnu njan ninmanam thudikkunnathu enikkuvendi
nin nencham ennodu chernnappolellam
ne uruvittora muunnaksharam
innu pollunnu en ullil oru kanal kattayayi
varum njan nin munnil
nin kannuneer thudacheeduvan
ninne en swanthamakkuvaan
ninte swapngangalil jeevikkuvan
ninte ormakalodu vidaparangu
ninnodothu cheruvaan
athuvare en priyasakhi
ne kshemicheeduka.

Friday, September 2, 2011

പ്രണയം

എന്റെ ഈ രാത്രി നിന്നിലെക്കൊഴുകി നിറയുകയാണ്
ഇതിനെയാണോ പ്രണയം എന്ന് പറയുന്നത്..
ഈ മഴ അത് എന്നെ കുളിരനിയിക്കാന്‍ വേണ്ടി മാത്രമാണ് പെയ്യുന്നതെന്ന് തോന്നുന്നു
ഈ കാറ്റ് അത് എന്റെ മുടിയിഴയില്‍ കു‌ടി മാത്രമാണോ വീശുന്നത്..
പ്രണയം ഇത്ര സുന്ദരമെന്നോ...
ഇതേ പ്രണയം തന്നെയല്ലേ
എന്നെ നിന്റെ ഓര്‍മകളുടെ ചൂടില്‍ എരിയിച്ചതും..
അതെ പ്രണയം ഒരു തുടി താളമായി എന്നില്‍ പെയ്തിറങ്ങുകയും ചെയ്യുന്നു.

പ്രണയത്തിന്റെ കുത്തൊഴുക്കില്‍ ഇങ്ങനെ
ഈ രാത്രിയില്‍ എങ്ങോട്ടെന്നറിയാതെ ചുമ്മാ ഒഴുകി നടക്കുവാനനെനിക്കിന്നും ഇഷ്ടം
എന്റെ പ്രണയം ഈ കുത്തൊഴുക്കിലും നിശബ്ദമാണ്...
ഒരായിരം ആര്‍പ്പുവിളികള്‍ എന്റെയുള്ളില്‍ മുഴങ്ങുന്നെങ്കിലും
എന്റെ പ്രണയം നിശബ്ദമാണ്.
കാരണം നിനക്ക് നിശബ്ധത അത്ര ഇഷ്ടമല്ലേ..

ഈ നക്ഷത്രങ്ങള്‍ എന്നോട് എന്തോ മന്ത്രിക്കുന്നുണ്ട്‌..
മേഘങ്ങള്‍ അവ മറയ്ക്കുവാന്‍ ശ്രമിക്കുകയാണ്.
അത് നിന്റെ പേര് ചൊല്ലി എന്നെ കളിയാക്കുന്നതായിരിക്കാം
പ്രണയം പ്രകൃതിയെ എത്ര സുന്ദരമാക്കിയിരിക്കുന്നു.
ഈ രാത്രിക്ക് എന്റെ പ്രണയം കുട്ടായി ഇല്ലെങ്കില്‍ അത് രാത്രി തന്നെയാകുമോ?
പ്രണയം അത് എന്റെ സുഖങ്ങളെ ദുഖങ്ങളിലും, ദുഖങ്ങളെ സുഖങ്ങളിലും ലയിപ്പിക്കുന്നു.
പ്രണയത്തെ പ്രണയത്തെ പ്രണയിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ് ഞാന്‍...

പ്രണയം പ്രണയം പ്രണയം മാത്രം......

Monday, May 11, 2009

Ente pranayathinte ormaykkayi...


ente jeevante thudippine pranayam ennu vilikananu enikishtam..

theerathe melle melle thalodunna
ee thirakalil njan pranayam ariyunnu
ava nirthathe pranayikkukayanu, kalangalayi...
pranayam oru mayilppeli thunde pole manoharamanennu
enne aadyamayi manasilaki thannathu ente muthanu

mahagani chillakalude thanalil enikkayi mathram
ennum kathu ninnirunna ente mathram muthu...
pranayathinte kshethrathil,oru vasanthakalam muzhuvan
nammal swapnam kandu orumichu prarthichu..
pakshe kaalam oru poovithal polum
namukkayi mattivaykkathe kadannu poyi..

oru thirayil theliunna theerathilalla
njan ente pranayam ezhuthiyathu,
ente pranayam manaltharikalanu,
ethra kavarnneduthalum theeraatha manaltharikal...

ente pranayam, mattaarum ariyathe
kadalil alinga oru mazhathulli pole
ente manassil alingu alingu cheratte..
ente pranayam branthamanennu ne parangathu
ethra shariyanu

ee bhoomiyil ethra manaltharikalundo,
athrayum nimishangal ninnodothu chilavazhichaalum
enikku mathiyavilla ente muthe...
athraykkistamau enikku ninne...

'Urangunna bhoomiye nookki urangatha neelambarampol
muthe nin kulirmala choodi arikathu njan
orayiram varsham urangathirikkam, ninte thunayayi'

Sunday, August 3, 2008

Dear I hate U....


I hate the way you talk to me..
I hate it when u stare..
I hate the way u read my mind..
I hate u so much, it makes me sick..

I hate the way u r always right..
I hate it when u lie..
I...i hate it when you are not around..
and, the fact that you didnt call...

But mostly I hate the way I dont hate you.
..not even close, not even a little bit...not even at all...

Tuesday, January 15, 2008

“നിനക്കായി”

ഇത് രാത്രിയുടെ അന്ധകാരമോ അതൊ നിന്റെ അഴിഞ്ഞ കാര്‍കൂന്തലൊ..
ഇതു നിലാവോ അതോ നിന്‍ കണ്‍കളിലെ തിളക്കമോ
ഇതു റോസാപ്പൂ‍വിതളൊ നിന്‍ പൂങ്കവിളോ...
ഇതു മുല്ലപ്പൂ‍ഗന്ധമോ നിന്‍ സുഗന്ധമോ...
ഇതു എന്റെ നിഴലോ അതോ നിന്‍ സാന്നിധ്യമോ..
എനിക്കറിയാം നീ എന്റെ വര്‍ത്തമാനകാലത്തിലില്ല...
പക്ഷെ..
നിന്റെ സാന്നിദ്ധ്യം അതു ഞാനറിയുന്നു..

എന്റെ പാദങ്ങളില്‍ നിന്‍ പാദസ്പര്‍ശമുണ്ട്,
എന്റെ തലമുടികളില്‍ നിന്റെ കരചലനമുണ്ട്,
എന്റെ കൈപ്പത്തികളില്‍ നിന്‍ കണ്‍ ഇമകളിലെ നനവുണ്ട്....
എങ്കിലും നീ ഇപ്പോള്‍ ഒരു സ്വപ്നമാകുന്നു...
നീ എന്റെ ഓര്‍മ്മകളിലെ ഓര്‍മ്മകളാണ്...
എന്റെ മൌനത്തിലെ നിശബ്ദതയാണ്...
എന്റെ മന്ദഹാസത്തിലെ പുഞ്ചിരിയാണ്...
നീ എന്റെ മനസ്സിന്റെ വികാരമാണ്, തുടിപ്പാണ്...

നിന്റെ പുഞ്ചിരികള്‍ എന്റെ നാഴികകളെ ക്ഷണങ്ങളാക്കിയിരുന്നു..
നിന്റെ ഓര്‍മ്മകള്‍ എന്റെ നിമിഷങ്ങളെ ദിവസങ്ങളാക്കിയൊ,,,അതൊ..
എന്റെ ദിവസങ്ങളെ നിമിഷങ്ങളാക്കിയൊ...
നിന്റെ സന്നിധ്യമെന്ന വീഞ്ഞു,അതെന്നെ ഉന്മത്തനാ‍ക്കിയിരുന്നു...
ഹേ നിമിഷമേ ...... ഞാന്‍ അവളേ സ്നേഹിക്കുന്നു..
എന്റെ മനസ്സിലെ ചിന്തകള്‍ അണയുംവരെ അവളെ ഞാന്‍ പ്രണയിക്കും...

ചുമ്മാ

ശിശിരത്തില്‍ മഹാഗണി
പൊഴിക്കും ഇലകള്‍തന്‍
ഇടയില്‍ ഞാന്‍ ആദ്യമായ് കണ്ടുനിന്‍ മുഖം
പടവുകളൊന്നൊന്നായ് ഇറങ്ങിയപ്പോള്‍
കണ്ടു ഞാന്‍
നിന്‍ ദാ‍ഹാര്‍ത്തമാം നയനങ്ങള്‍
നാല്‍ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിയപ്പ്ലോള്‍
അറിഞ്ഞു ഞാന്‍ നിന്‍ മനം
അറിയാം എനിക്കറിയാം
നിന്‍ പകല്‍ക്കിനാവുകള്‍
ഇനിയുമെന്തിനു നീ
ഒളിക്കുന്നു എന്‍ പ്രിയസഖി..
അതെ..നിനക്കായി തുടിക്കുവാന്‍
തുടങ്ങുകയായ് എന്‍ മനം
ഒഴുകുവാന്‍ തുടങ്ങുകയായി
നിന്‍ ഓര്‍മ്മകള്‍ എന്‍ സിരകളില്‍
എന്റെ സ്വപ്നങ്ങള്‍ പങ്കുവെച്ചീടുവാന്‍
ക്ഷണിക്കയായി നിന്നെ,
അറിയുക എന്നെ അറിയുക നീ
നിന്‍ സമ്മതം നീയറിയിച്ചീടുക......