Wednesday, November 14, 2007
ഞാനൊ...നീയൊ...നമ്മളോ....
എവിടെ, എങ്ങനെ, എന്തായി...എന്തിനായാണു നമ്മള് ജീവിക്കുന്നത്... എത്ര അടുത്തിട്ടും എല്ലാവരും തമ്മില്‍ എന്തകലമാണ്..എന്നും കണ്ടാല്‍ ചിരിക്കുന്ന ആളിന്റെ മുഖത്തു ഒന്ന് ആത്മാര്‍ഥമായൊന്നു നോക്കുവാന്‍ പൊലും നമ്മള് മറന്നുപോകുന്നു... അഥവാ മടിച്ചു പോകുന്നു...
നമ്മുടെ ചിരികള്‍ നമ്മെമാത്രം സന്തോഷിപ്പിക്കനുള്ളവയാകുന്നു...
നമ്മുടെ ലോകം സര്‍വ്വസജ്ജീകരണങ്ങളോടും കൂടി ചെറുതാവുകയാണ്, അതിലും വേഗം നമ്മുടെ മനസ്സും ചെറുതാവുകുന്നു...
നമ്മുടെ സമീപത്തു, ശ്വാസത്തില്‍ തേങ്ങലുകള്‍ ഒളിപ്പിക്കുവന് ശ്രെമിക്കുന്നവര്‍ എത്രമാത്രമാണുള്ളത്...അവരില്‍ ഒരാള്‍ക്കുപോലും ഒരു നോട്ടം, ഒരു സ്വാന്തനനോട്ടമെങ്കിലും സമ്മാനിക്കാന്‍ നാം മറക്കുന്നു...നമ്മുക്ക് സമയമില്ലതാകുന്നു.....
നമ്മുടെ യാത്രയും അതിലേക്കുതന്നെ എന്നറിഞ്ഞോണ്ടുതന്നെ, നാമും ഓടുകയാണ്...
അതില്‍നിന്നും അകലേക്കൊ, അതൊ അടുത്തേക്കൊ, ആര്‍ക്കറിയാം......
ചുരുങ്ങിയപക്ഷം എനിക്കെങ്കിലും മാറാന്‍ സാധിച്ചിരുന്നെങ്കില്‍....എന്തുകൊണ്ടില്ല??
നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ കൂട്ടില്‍ സ്വയം ബന്ധനസ്ഥനായിരിക്കുകയാണ്.....സ്വപ്നങ്ങള്‍ വെറും സ്വപ്നങ്ങള്‍ മാത്രമാണ്, ഈ യാഥാര്‍ത്ത്യം തൊട്ടറിയുംപോള് പോലും, ഞാന്‍ സ്വപ്നത്തിലാകുന്നതെന്തുകൊണ്ടാവാം... ഒരു പക്ഷെ, സമൂഹവും ബന്ധങ്ങളും കൂടി തീര്‍ത്ത അച്ചില്‍ വളരുവാന്‍ വിധിക്കപ്പെട്ടവനായതുകൊണ്ടാവാം....അതില്‍ ഞാന്‍ വളരുകയാണ്, എന്നെ തീര്‍ത്ത സമൂഹത്തിനൊ, ബന്ധങ്ങള്ക്കൊ, യാതൊരു പ്രയോജനവുമില്ലാതെ...ഞാന്‍ മാത്രം വളരുകയാണ്...
അതെ ഞാന്‍ .....എവിടെ നോക്കിയാലും എന്നെ പൊലെ കുറെ ഞാന്‍ മാത്രം.... ഈ ഞാന്‍ ശരിക്കും എന്താണ്...ഈ ഞാനിനു “നീ” ഇല്ലതെ നിലനില്‍പ്പുണ്ടോ....
അപ്പോള്‍ ‘ഞാനൊ’, ‘നീ’ യോ അല്ല..... “നമ്മള്” ആണു ശരി.....
എല്ല്ല്ലാം വെള്ളപ്പേപ്പറുകളീല് എഴുതിവയ്ക്കുക മാത്രമേ ഞാന്‍, അല്ല നമ്മള് ചെയ്യുന്നൊള്ളു....
ഇനി, ഇനി മുതലെങ്കിലും നമ്മള്, ചുരുങ്ങിയപക്ഷം ഞാനെങ്കിലും നമ്മളാകണം....
കടമകളുടെ നിര്‍വ്വഹണം മാത്രമല്ല മനുഷ്യജീവിതം.....മനുഷ്യനു ഒരു ഹൃദയമുണ്ട്....ആ ഹൃദയത്തിനു കൂട്ട് മറ്റൊരു ഹൃദയം മാത്രമാണ്......ഒരു ഹൃദയം മനസ്സിലാക്കേണ്ടതു മറ്റൊരു ഹൃദയത്തിന്റെ വികാരമാണ്...........നീ നിന്റെ കടമ നിര്വ്വഹിക്കുംപോള് ‘നീ’ നീയകുന്നതെയുള്ളു......നീ ഒരു മനുഷ്യനാകണമെങ്കില്‍ നിന്റെ ഹൃദയത്തിന്റെ വികാരങ്ങളെ മാനിക്കുവാന്‍ പഠിക്കു.....
കാരണം നിന്റെ ഹൃദയം നിര്‍മ്മലമാണു...
അതിനു അതിന്റെ ആയുസ്സുറ്റും വരെ അശുദ്ധിയെ സ്വീകരിച്ചു, ശുദ്ധി കൊടുക്കുവനേ അറിയൂ.... അഥവാ വേദന സ്വീകരിച്ചു പുഞ്ചിരി നല്കുവാന് മാത്രം...........
Subscribe to:
Post Comments (Atom)
3 comments:
നല്ല ചിന്തകള്‍....മനഃപൂര്‍വം നമ്മള് ഒഴിവാക്കുന്ന ചിന്തകള്‍.......ഹ്രിദയം എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം ഒഴിവാക്കുമല്ലോ....ഹൃദയം....:)..നന്മകള് നേരുന്നു.
വളരെ നന്ദി, പിന്നെ ഞാന്‍ ഒരു തുടക്കക്കാരനാണ്, തീര്‍ച്ചയായും ഈ പ്രതികരണം എന്റെ ഓര്‍മ്മയിലുണ്ടാവും...
നല്ല ആശയങ്ങള്‍.. ചിന്തകള്‍ പ്രവ്യത്തിയില്‍ പ്രതിഫലിക്കട്ടേ...ആശംസകള്‍.
Post a Comment